From Literature to Life

Connecting literature, cinema, and lived experience across cultures.

World Fiction • Film • Poetry

About Me

I am Fazal Rahman, a bilingual author, literary critic, and poet writing across English and Malayalam. My work is driven by the conviction that every story, whether in literature or cinema, carries echoes of our own lives. Through essays, reviews, poetry, and cultural commentary, I explore the intersections of world literature, cinema, memory, identity, and subaltern voices translating critical inquiry into reflections that connect the personal with the universal.

I curate the thoughtful blog, A Little Something(s), a dedicated space for literary reflection, cultural criticism, and personal essays. Beyond my growing portfolio of published reviews and original poetry, I actively engage with readers and audiences through podcasts, conversations, and public events, continually expanding the reach of my critical voice.

11 Books Published

Fiction, non-fiction, poetry, and essays spanning diverse themes

276+ Blog Posts

Regular writing on literature, cinema, culture, and society

Decades of Writing

An enduring commitment to storytelling and intellectual discourse

Cultural Explorer

Bridging Indian traditions with global literary conversations

Spotlight

Video Commentary

Short reflections on cinema, literature, and contemporary social themes.

Recent Posts

Book Reviews

Kattumullukalum Olive Marangalum by Fazal Rahman/ T.T.Sreekumar

ഒരു നൂറ്റാണ്ടുകാലത്തെ പലസ്തീനിയന്‍ അനുഭവങ്ങൾ സാഹിത്യമായി മാറുന്നത്തിന്‍റെ ലാവണ്യചരിത്രത്തെ സൂക്ഷ്മമായി വീക്ഷിക്കുന്നതിലൂടെയാണ് ഈ പുസ്തകത്തിന്‍റെ സൗന്ദര്യശാസ്ത്രപരമായ സംഭാവന വെളിപ്പെടുന്നത്. റിയലിസം, സറ്റയര്‍, കുടുംബ വംശാവലികൾ, ശിഥിലീകൃത സൂക്ഷ്മാഖ്യാനങ്ങള്‍, ഫാൻ്റസി/അഭ്യൂഹാത്മക സാഹിത്യം എന്നിവ ഓർമ്മയോടും അധിനിവേശത്തോടും ആത്മബന്ധത്തോടുമുള്ള വ്യത്യസ്ത തലങ്ങളെ രേഖപ്പെടുത്തുന്നവയാണ്‌. വൈവിധ്യമാർന്ന ഈ സാഹിത്യലോകത്തെ മലയാള വിമർശനരംഗത്തേക്ക് കൊണ്ടുവരുന്നതിലൂടെ, വായനയിൽക്കൂടി അധിഷ്ഠിതമായ ഐക്യദാർഢ്യത്തിനായി 'കാട്ടുമുള്ളുകളും ഒലിവ് മരങ്ങളും' എന്ന പുസ്തകത്തിലൂടെ ഫസൽ റഹ്മാന്‍റെ ഒരു സാംസ്കാരിക ഇടമാണ് സൃഷ്ടിക്കുന്നത്. സ്വന്തം ലോകത്തിനപ്പുറമുള്ള ചരിത്രങ്ങളുമായുള്ള കണ്ടുമുട്ടലായി സാഹിത്യ വിമർശനത്തിന്‍റെ സാധ്യതകളെ അത് വികസിപ്പിക്കുന്നു. മാത്രമല്ല, സൗന്ദര്യശാസ്ത്രപരമായ ഭാവന, ചരിത്രപരമായ ഓർമ്മകളെ എങ്ങനെ നിലനിർത്തുന്നുവെന്നും, ഇല്ലാതാക്കാൻ ശ്രമിക്കുന്ന ജീവിതങ്ങളുടെ അന്തസ്സിനെ എങ്ങനെ ഉയർത്തിപ്പിടിക്കുന്നുവെന്നും, വേറിട്ടൊരു ഭാവി എന്ന സാധ്യതയെ അത് എങ്ങനെ തുറന്നിടുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ഇതിന്റെ പ്രസിദ്ധീകരണത്തിന് തയ്യറാകുന്നതിലൂടെ പ്രഖ്യാപിക്കുന്ന ധീരമായ സാംസ്കാരിക—രാഷ്ട്രീയ നിലപാടിന്റെ പേരില്‍ കാര്‍നെ ബുക്സിനെ അഭിനന്ദിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. പലസ്തീന്‍ രാഷ്ട്രീയത്തെയും സാഹിത്യത്തെയും കലയെയും അടുത്തുനിന്നു കാണാനും പഠിക്കാനും ചിലതൊക്കെ വായനക്കാരുമായി പങ്കുവക്കാനും വിനീതമായ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഒരാള്‍ എന്നനിലയില്‍ എനിക്ക് ഫസൽ റഹ്മാന്‍റെ ഈ ഇടപെടലിനോടുള്ള ആദരവും അതിലുള്ള ആഹ്ളാദവും നിസ്സീമമാണ്. പ്രബുദ്ധരായ മലയാളി വായനക്കാര്‍ക്കുവേണ്ടി ഈ പുസ്തകം ഞാന്‍ അഭിമാനത്തോടെയും ഐക്യദാർഢ്യത്തോടെയും അവതരിപ്പിക്കുന്നു.

View Review  →
Articles & Essays

Gate of the Sun by Elias Khoury translated by Humphrey Davies

മഹത്തായ ഏതെങ്കിലും യുദ്ധക്കളത്തിലല്ല, മറിച്ച് ശ്വാസംമുട്ടിക്കുന്ന, നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു താൽക്കാലിക ആശുപത്രി മുറിയിലാണ് ഖൌറി തന്റെ നോവലിന് പശ്ചാത്തലമൊരുക്കിയത്. പ്രവാസത്തിന്റെ യഥാതഥവും നഗ്നവുമായ യാഥാർത്ഥ്യം ദൈനംദിന അതിജീവനത്തിന്റെ നിശ്ശബ്ദവും വേദനാനിർഭരവുമായ സഹനത്തിലാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

Read Essay  →
Articles & Essays

Elias Khoury’s Gate of the Sun

He was a close friend to iconic figures like Palestinian national poet Mahmoud Darwish and theorist Edward Said. Khoury’s proximity to these figures allowed him to bridge the gap between grand political ideology and raw human suffering. He chose to set his grand epic not in a glorious battlefield, but in a decaying, suffocating hospital room because he knew that the true, unvarnished reality of exile was found in the quiet, agonizing endurance of everyday survival.

Read Essay  →
Book Reviews

A Long Walk from Gaza by Asma al-Atawna / Caline Nasrallah

മൂലശീർഷകം ശീർഷകം ‘സ്വൂറത് മഫ്ഖൂദ’ (Missing Picture / കാണാതായ ചിത്രം) നായികയുടെ അകാലത്തിൽ മാഞ്ഞുപോയ ബാല്യത്തെയും തകർന്നടിയുന്ന കുടുംബബന്ധങ്ങളെയും വ്യക്തിപരമായ ആഘാതങ്ങളെയുമാണ് അടയാളപ്പെടുത്തിയതെങ്കിൽ, ഇംഗ്ലീഷ് ശീർഷകം അധിനിവേശത്തിന്റെ തുറന്ന തടവറയിൽ നിന്നുള്ള അവളുടെ രാഷ്ട്രീയ അതിജീവനത്തിന്റെയും പ്രവാസത്തിന്റെയും നീണ്ട സഞ്ചാരത്തെയാണ് വെളിപ്പെടുത്തുന്നത്.

View Review  →